പുഴ നിലാവിനാല്‍ തഴുകപെടുന്നു
പൂക്കള്‍ മന്ദമാരുതനാല്‍ തഴുകപെടുന്നു
ഞാന്‍ നിന്‍റെ തലോടലിനായി കാത്തിരിക്കുന്നു
***********************************
നീ ദൂരേക്ക് പോയി മറഞ്ഞാലും
നിന്‍റെ സ്നേഹം എന്നെ തേടിയെത്തും
എന്‍റെ സ്നേഹം നിന്നെയും
അങ്ങനെ അകലങ്ങളെ നമ്മുക്കില്ലാതാക്കാം
നീലനിലാവുള്ള രാത്രിയില്‍ ആരാരുമറിയാതെ
നമുക്കൊത്തു ചേരാം
ഇരുഹൃദയങ്ങളെ ഒന്നാക്കാം
*************************************
വിരഹത്തിന്‍ വേനലില്‍
തീച്ചൂള പോലെ ഞാനുരുകുമ്പോള്‍
ഒരാശ്വാസ മഴയായി നീ
പെയ്യുന്നതും കാത്തു ഞാനിരുന്നു
ഈ ഒറ്റപെടലില്‍ ഞാനറിയാതെ
ആശിച്ച് പോകുന്നു
നീയെന്‍റെ അരികില്‍ പ്രണയത്തിന്‍റെയൊരു
തൂവല്‍സ്പര്‍ഷമായി വന്നെങ്കില്‍
**********************************
Tuesday, 18 August 2009
Subscribe to:
Posts (Atom)