Monday 2 August 2010

വെറുക്കപ്പെട്ട മഴ

മഴ!!! എന്നും എല്ലാവരും ഇഷ്ടപെടുന്ന കാലാവസ്ഥ. ഞാന്‍ ഇന്ന് വരെ ആരോടെല്ലാം ചോദിച്ചോ അവര്‍ക്കെല്ലാം മഴ ഇഷ്ടമാണ്. പലരുടെയും ബാല്യകാലസ്മരണകള്‍ മഴയെ ബന്ധപെടുത്തിയാണ്. എന്നാല്‍ മറ്റു ചിലര്‍ക്ക് മഴയോടുള്ള ഇഷ്ടം അവരുടെ പ്രണയാനുഭവം മഴയുമായി ബന്ധപെട്ടത്ത് കൊണ്ടാണ്. ചുരുക്കം പറഞ്ഞാല്‍ മഴയെ ഇഷ്ടപെടാത്തവര്‍ കുറവാണ്.

എന്നാല്‍ എന്‍റെ അവസ്ഥ നേരെ തിരിച്ചാണ്. എനികിഷ്ടമല്ല മഴയെ. മഴക്കാലത്തിനു എല്ലാവരും കാണുന്ന സൗന്ദര്യവും ആര്‍ദ്രതയും കാവ്യാത്മകതയും ഒന്നും എനിക്ക് കാണാന്‍പറ്റുന്നില്ല

ഓര്‍മയിലെ ആദ്യ വിശുവിന്റെയന്നു തോരാതെ മഴ പെയ്തിരുന്നു. പെട്ടെന്ന് പെയ്ത മഴയില്‍ മുറ്റത്ത് വെയില്‍കൊണ്ടോട്ടെ എന്ന് കരുതി ഇട്ടിരുന്ന പടക്കങ്ങള്‍ നന്നഞ്ഞു കുതിര്‍ന്നു. എല്ലാ ആഘോഷവും മഴയില്‍ ഒലിച്ചുപോകുന്നത് നോക്കി ഞാന്‍ കരഞ്ഞെങ്ങിലും എന്‍റെ കണ്ണുനീരിനെ മഴതുള്ളികള്‍ക്ക് മുന്നില്‍ ഒന്നുമല്ലാതാക്കി മഴപെയ്തു കൊണ്ടേ ഇരുന്നു. അന്നാണ് മഴയെ ഞാന്‍ ആദ്യമായി വെറുത്തത്.

സ്കൂളില്‍ പോയി തുടങ്ങിയേരെ മഴയെ ശപിക്കാനെ എനിക്ക് നേരം ഉണ്ടായിട്ടുള്ളൂ. മഴവെള്ളവും സോക്സുംകൂടി രാസപ്രവര്‍ത്തനം നടത്തുനതിന്റെ ഫലം കുമിളകളായി എന്‍റെ കാലില്‍ പ്രത്യക്ഷപെടുമ്പോള്‍ എങ്ങനെയാഞാന്‍ മഴയെ വെരുക്കാതിരിക്കുന്നത്. ദിവസങ്ങളോളം അല്ലെങ്കില്‍ ആഴ്ചകളോളം മരുന്ന് പുരട്ടി ചീഞ്ഞനാറ്റവും സഹിച്ച് നടക്കേണ്ടി വരും.

അതും പോരാത്തതിന് സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും ഉള്ള ദുരിതങ്ങള്‍ വേറെ. മഴയുടെ അകമ്പടിസേവകന്‍ ആയി എപ്പോഴും കൂടെയുണ്ടാകുന്ന കാറ്റ് കുടയെ തട്ടിപ്പറിച്ച് ആകെ നന്നയ്ക്കും. അതിനും പുറമേചീറി പാഞ്ഞു കണ്ണ് കാണാതെ വരുന്ന ബസ്സുകളുടെ ചാലിയഭിഷേകവും. എല്ലാം കൊണ്ടും മഴക്കാലമെന്നാല്‍സാഹസങ്ങളുടെ കാലമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ.

വളരും തോറും മഴയോടുള്ള വെറുപ്പ് കൂടുക എന്നലാതെ ഒരു തരിമ്പു പോലും കുറഞ്ഞിട്ടില്ല. കഷ്ടപ്പെട്ട്എഴുതിയുണ്ടാക്കുന്ന റെക്കോര്‍ഡ്‌ കളും മറ്റും നിഷ്കരുണം മഴ നശിപിച്ച് കളയും. പഴയ വിഷു പോലെദിവസങ്ങളുടെ പരിശ്രമവും വെള്ളത്തില്‍ ഒലിച് പോകുന്നത് ഞാന്‍ നോക്കി നില്‍കേണ്ടി വരും. കുട എടുക്കാന്‍മറക്കുന്ന ദിവസം നോക്കി കൃത്യമായി പെയ്യാന്‍ ഉള്ള മഴയുടെ മിടുക്ക് സമ്മതിക്കാതെ വയ്യ.

മഴയെ വെറുക്കാന്‍ കാരണങ്ങള്‍ ഇനിയും അനവദി. നിലയ്ക്കാതെ പെയ്തു മഴ പലയിടങ്ങളിലും പ്രളയമായിആളുകളെ കൊന്നപ്പോള്‍, വെള്ളപ്പൊക്കം സൃഷ്ടിച്ച് ജനജീവിതം നശിപിച്ചപ്പോള്‍, ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍പെയ്യാതെ മനുഷ്യന് കുടിവെള്ളവും വൈദ്യുതിയും മുടക്കിയപ്പോള്‍, എല്ലാം ഞാന്‍ മഴയെ കൂടുതല്‍ കൂടുതല്‍വെറുത്തു.

ഇന്നും മഴ പെയ്യുനുണ്ട്. അത്യാവശ്യത്തിന്നു പോലും പുറത്തിറങ്ങാന്‍ പറ്റില്ല. റോഡുകള്‍ നിറഞ്ഞുഒഴുകുന്നതിനാല്‍ ബസ്സുകള്‍ തോന്നിയ വഴിക്കാണ് പോകുന്നത്. ഓട്ടോറിക്ഷകള്‍ ഒന്നും വിളിച്ചാല്‍ വരില്ല. നടക്കാമെന്ന് വെച്ചാലോ റോഡ്‌ഏതാ തോടെതാ എന്ന അറിയാത്ത അവസ്ഥ. ഇതിന്നെല്ലാം കാരണം മഴയല്ലേ. മഴയെ ഞാന്‍ വെറുകാതിരിക്കുന്നത് എങ്ങനെ