ഇടയ്കൊക്കെ വെറുതെ ഇരിക്കുന്ന സമയങ്ങളില്‍ ഓരോന്ന് കുത്തികുറിക്കുന്നസ്വഭാവം എനിക്കുണ്ട്. ചിലതിനെ കവിത എന്നും ചിലതിനെ കഥ എന്നും ഞാന്‍സ്വയം വിളിക്കും. ( വായിക്കുന്നവര്‍ക്ക് അങ്ങനെ തോന്നാന്‍ സാധ്യത വളരെകുറവാണ്.) ബാക്കി ചിലതിനു എന്ത് പേരിട്ടു വിളിക്കും എന്ന കാര്യം ഇപ്പോഴുംസംശയം ആണ് എനിക്ക്.
എന്‍റെ ആദ്യ കവിത. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു. വീണയെപറ്റി. എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം തന്നെ ആയിരുന്നുഅത്. എന്‍റെ ആദ്യ കവിതാനുഭവം.
ആ കവിത എഴുതാന്‍ എനിക്ക് പ്രചോദനം ആയത് രണ്ടു മലയാള സിനിമകള്‍ആയിരുന്നു. മലയാള സിനിമയിലെ രണ്ടു പ്രതിഭാസങ്ങളില്‍ ഒന്നായ മമ്മുട്ടിഅഭിനയിച്ച പാഥേയം ആയിരുന്നു ഒരെണ്ണം. അടുത്തത് മലയാള സിനിമയില്‍മിമിക്രി തരംഗം സൃഷ്ട്ടിച്ച ജയറാമിന്റെ ആദ്യത്തെ കണ്മണി യും. ഈ രണ്ടുവ്യത്യസ്ത രീതിയില്‍ ഉള്ള സിനിമ കള്‍ എനിക്കെങ്ങനെ പ്രചോദനം ആയെന്നല്ലേഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത്? ആയി. ഈ സിനിമകളുടെ പേര് ചേര്‍ത്താണ്എന്‍റെ കവിത തുടങ്ങുന്നത്. ആദ്യമായി കവിത എന്ന പേരില്‍ ഞാന്‍ എഴുതിയവരികള്‍ ഈ രണ്ടു സിനിമകളുടെ പേരായിരുന്നു. "പാഥേയമാം കണ്മണി". ഇങ്ങനെയായിരുന്നു എന്‍റെ ആദ്യ വരി തുടങ്ങിയത് . ഞാന്‍ വീണയെഅഭിസംബോധന ചെയ്തതാണ് പാഥേയമാം കണ്മണി എന്ന്‍. അന്ന് പാഥേയം എന്നവാക്കിന്‍റെ അര്‍ത്ഥം പോലും അറിയിലായിരുന്നു എനിക്ക്. ഇന്ന് ഓര്‍ക്കുമ്പോള്‍അയ്യേ എന്നാണ് മനസ്സില്‍ വരുന്നത് എങ്കിലും അതിനും ഒരു അര്‍ത്ഥം ഉണ്ടല്ലോഎന്നോര്‍ത്ത് സമാധാനിക്കും. ആദ്യത്തെ ഈ രണ്ടു വാക്കുകള്‍ മാത്രമേ ഞാന്‍കോപ്പി അടിച്ചിട്ടുള്ളൂ കേട്ടോ. ബാക്കിയൊക്കെ എന്‍റെ സ്വന്തം സൃഷ്ടിയായിരുന്നു. എന്‍റെ സ്വന്തം ഭാവന. അത് വായിച്ചാല്‍ മനസിലാവുകയും ചെയ്യും.
മലയാള ഭാഷയില്‍ അതി ഭയങ്കരമായ വൈദഗ്ദ്യം ഉണ്ടായിരുന്നത് കൊണ്ടാകണംഒരു സ്ഥലത്ത് പോലും വീണ എന്ന് ശരിയായി ഞാന്‍ എഴുതിയില്ലായിരുന്നു. വീണേ എന്ന്‍ ഞാന്‍ വിളിക്കാന്‍ ഉദ്ദേശിച്ച സ്ഥലങ്ങളില്‍ എല്ലാം വീണോ എന്നാണ്എഴുതിയത്. ആര് വീണോ എന്നാണ് ഞാന്‍ ചോദിച്ചത് ആവോ??? ഒരു ദീര്‍ഘംഇത്രയും പ്രശ്നം ആണെന്ന് അത് എഴുതുമ്പോള്‍ സത്യമായുംഎനിക്കറിയിലായിരുന്നു. എല്ലാ വരികളുടെയും ഒടുക്കം ഞാന്‍ വീണേ വീണേഎന്ന്‍ നീട്ടി വിളിച്ചിരുന്നു പക്ഷെ അത് എഴുതി വന്നപ്പോള്‍ വീണോ വീണോഎന്നായി എന്ന് മാത്രം. എന്‍റെ ചീത്ത സമയം എന്ന്‍ പറഞ്ഞാല്‍ മതിയല്ലോ എഴുതികഴിഞ്ഞു ഞാന്‍ കവിത എഴുതി എന്നും പറഞ്ഞു ഇതുമായി ഞാന്‍ നേരെ ചെന്നത്അച്ഛന്‍റെ അടുത്തേക്ക്. അത് വായിച്ചു എല്ലാ അക്ഷര തെറ്റുകളും തിരുത്തി തന്നുമോളെ നല്ലോണം പ്രോത്സാഹിപ്പിക്കുകയും ചെയ്തു തന്നു അച്ഛന്‍. പക്ഷെഅതിന്‍റെ കൂടെ ഒരു പ്രോത്സാഹന സമ്മാനം കൂടി തന്നു. അടുത്ത തവണ എന്‍റെഏട്ടന്മാരെ ഒക്കെ കണ്ട സമയത്ത് എന്‍റെ കവിതയെ കുറിച്ച് വല്ലാതെപ്രസംഗിക്കുകയും കൂടി ചെയ്തു. അതില്‍ പിന്നെ വീണോ എന്നതിന് പ്രത്യേകഊന്നല്‍ കിട്ടിക്കാണും എന്ന്‍ ഞാന്‍ എടുത്ത് പറയേണ്ട കാര്യം ഇല്ലാലോ?? പിന്നെഎല്ലാവര്‍ക്കും ചോദിക്കാന്‍ ഒരു കാര്യം മാത്രമേ ഉള്ളു. "എവിടെയാ അമ്മു നീവീണത്". ഒരു കലാബോധം ഇല്ലാത്ത ആളുകള്‍. ( ചമ്മല്‍ മാറ്റാന്‍ വേണ്ടി ഞാന്‍പറഞ്ഞതായിരുന്നു ഇത് )
"പാഥേയമാം കണ്മണി നീയെന്‍റെ മാനവും കാത്തു വീണോ "
ഇങ്ങനെ തുടങ്ങിയ എന്‍റെ കവിതയില്‍ പത്തു പന്ത്രണ്ടു വരികള്‍ ഉണ്ടായിരുന്നു. അതിലെ ഒരു വരി ആയിരുന്നു
"മുല്ലപൂ ചാര്‍ത്തി വരും എത്ര പെണ്‍കുട്ടികളെ നീ പാട്ടും പഠിപ്പിച്ചു വീണോ"
ഇപ്പോള്‍ ഇതോര്‍ക്കുമ്പോള്‍ എനിക്ക് ആദ്യം മനസ്സില്‍ വരുന്ന സംശയം മുല്ലപൂചൂടാതെ വരുന്ന പെണ്‍കുട്ടികളെ പാട്ട് പഠിപ്പിക്കില്ല എന്നുണ്ടോ? എത്രആലോചിച്ചിട്ടും ഇങ്ങനെ ഒരു വരി എന്‍റെ മനസ്സില്‍ എങ്ങനെ വന്നു എന്ന്‍എനിക്ക് മനസിലാകുന്നില്ല. ഒരു പക്ഷെ മീഡിയ യുടെ സ്വാദീനം ആകാം. സിനിമകളില്‍ എല്ലാം പാട്ട് പഠിക്കാന്‍ ആയി പെണ്‍കുട്ടികള്‍ പട്ടുപാവാടയുംഇട്ടു മുല്ലപൂ ചൂടി വന്നിരിക്കുകയല്ലേ പതിവ്. അവരുടെ മുന്നില്‍ സാ പാ സാപാടി വീണയും പിടിച്ചു ഇരിപ്പുണ്ടാകും ഒരു പാട്ട് ടീച്ചര്‍. അതാകണം ഈവരികുള്ള പ്രചോദനം. ഈ ഒരു സന്ദര്‍ഭത്തില്‍ മീഡിയ യ്ക്ക് മനുഷ്യനില്‍ ഉള്ളസ്വദീനത്തെ കുറിച്ച് വേണമെങ്കില്‍ എനിക്ക് എഴുതാം. പക്ഷെ എനിക്ക് തത്കാലംഅതിനു താത്പര്യം ഇല്ലാത്തത് കൊണ്ടും നാളെ എക്സാം ഉള്ളത് കൊണ്ടുംതത്കാലം എന്‍റെ ആദ്യ കവിതാനുഭവത്തില്‍ തന്നെ നിര്‍ത്തുന്നു.
ഇതായിരുന്നു എന്‍റെ ആദ്യ കവിതാനുഭവം. ഒരു കവിത പോലും വായിക്കാത്തഞാന്‍ കവിത എഴുതി അത് ഒരു വന്‍പരാജയമായ കഥ. എന്നാലും ഞാന്‍ തോറ്റുകൊടുത്തില്ല. ഞാന്‍ ഇപ്പോഴും എന്‍റെ കവിത എഴുതാന്‍ ഉള്ള ശ്രമം തുടര്‍ന്ന്കൊണ്ടേ ഇരിക്കുന്നു. അതിന്‍റെ ഫലമാണ് എന്‍റെ ഈ ബ്ലോഗ്.
Sunday, 21 February 2010
Subscribe to:
Posts (Atom)