കരഞ്ഞുറങ്ങിയ നാളുകളില്‍
ഞാനറിഞ്ഞു
കണ്ണീരിനു നിന്റെ ചുവയുണ്ടെനു
എഴുതാന്‍ തുടങ്ങിയ നാളുകളില്‍
ഞാനറിഞ്ഞു
വാക്കുകളില്‍ നിന്റെ പ്രണയമുണ്ടെന്ന്
മഴ മണ്ണിനെ ചുംബിച്ച നാളുകളില്‍
ഞാനറിഞ്ഞു
മഴത്തുള്ളികളില്‍ നിന്റെ ആര്‍ദ്രതയുണ്ടെനു
ഒറ്റപ്പെട്ട നാളുകളില്‍
ഞാനറിഞ്ഞു
നിശബ്ദതയില് നിന്റെ ശബ്ദമുണ്ടെന്നു
പ്രണയത്തെ തേടിയ നാളുകളില്‍
ഞാനറിഞ്ഞു
എന്റെ ഉള്ളില്‍ നീയുണ്ടെനു
Sunday, 12 February 2012
Subscribe to:
Posts (Atom)