Sunday, 12 February 2012

നീ

കരഞ്ഞുറങ്ങിയ നാളുകളില്‍
ഞാനറിഞ്ഞു
കണ്ണീരിനു നിന്റെ ചുവയുണ്ടെനു

എഴുതാന്‍ തുടങ്ങിയ നാളുകളില്‍
ഞാനറിഞ്ഞു
വാക്കുകളില്‍ നിന്റെ പ്രണയമുണ്ടെന്ന്

മഴ മണ്ണിനെ ചുംബിച്ച നാളുകളില്‍
ഞാനറിഞ്ഞു
മഴത്തുള്ളികളില്‍ നിന്റെ ആര്‍ദ്രതയുണ്ടെനു

ഒറ്റപ്പെട്ട നാളുകളില്‍
ഞാനറിഞ്ഞു
നിശബ്ദതയില് നിന്റെ ശബ്ദമുണ്ടെന്നു

പ്രണയത്തെ തേടിയ നാളുകളില്‍
ഞാനറിഞ്ഞു
എന്റെ ഉള്ളില്‍ നീയുണ്ടെനു

No comments: