Monday, 5 December 2011

പ്രണയത്തെ പ്രണയിച്ച സുന്ദരി

പ്രണയത്തെ പ്രണയിച്ച സുന്ദരി ഞാന്‍
ഇന്ന് ഞാനറിയുന്നു
ഞാന്‍ പ്രനയിച്ചതവനെയല്ല പകരം
അവനിലെ പ്രണയത്തെയാണെന്ന്
പ്രണയം അവനില്‍ അസ്തമിക്കുമ്പോള്‍
എന്റെ ഹൃത്തില്‍ അവനും മരിക്കുന്നു
പിന്നെ ഞാനലയുന്നു
വീണ്ടുമൊരു പുനര്‍ജനി തേടി
മങ്ങാത്ത പ്രണയത്തെ തേടി
കാരണം....
പ്രണയത്തെ പ്രണയിച്ച സുന്ദരി ഞാന്‍

No comments: