ഞാനും ഒരു കൂട്ടുക്കാരനും കൂടി അവിചാരിതമായി നടന്ന ഒരു ഫോണ്‍ ചാറ്റ്‍. അവന്റെ അനുവാദം ഇല്ലാതെ ഞാന്‍ പരസ്യതെടുത്തുന്നു. ആര്‍ക്കാണ് കൂടുതല്‍ ഭ്രാതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം
അവള്‍: നീ സ്നേഹിച്ചത് എന്നെയോ എന്റെ നിഴലിനെയോ
ഇരുളില്‍ എന്റെ നിഴല്‍ മാഞ്ഞപ്പോള്‍
ഞാന്‍ അതില്‍ മറഞ്ഞപ്പോള്‍
നീ തിരിഞ്ഞു നടന്നതെന്തേ
നിന്റെ കണ്ണുകളെ നന്നച്ച ആ മിഴിനീര്‍
എനിക്ക് വേണ്ടിയോ എന്റെ നിഴലിനു വേണ്ടിയോ
എനിക്ക് വേണ്ടിയെങ്കില്‍ ആ മിഴിനിരില്‍
ഞാന്‍ എന്റെ ജന്മസാഫല്യം കാണുന്നു
അവന്‍: തിരിച്ചറിയാന്‍ കഴിഞ്ഞതെന്തേ നിന്‍ ജന്മസാഫല്യം ആയത്
നിനക്ക് വേണ്ടിയെന്‍ കണ്ണുനീര് പൊഴിയും വരെ
വൈകിയെങ്കിലും മനസിലാക്കുക
എന്റെ കണ്ണ് നിറഞ്ഞതെന്നും നിനക്ക് വേണ്ടി മാത്രം
അവള്‍:അറിഞ്ഞിരുന്നു ഞാന്‍ ...
നിന്‍ കണ്ണുനീര് പതിഞ്ഞതെന്‍ ഹൃദയത്തില്‍
എങ്കിലും ....
മറയുന്ന സൂര്യന്‍ കടലിന്റെ ഇരബലിനു ചെവി കൊടുക്കാത്തത് പോലെ
ഈ ഇരുളില്‍ മറയുന്ന ഞാന്‍ നിന്റെ കണ്ണുനീര് കണ്ടിലെന്ന് നടിച്ചു
അവന്‍: ഇരുളില്‍ നീ മറയുബോഴും
നിഴല്‍ മാറ്റി നിന്നെ ഞാന്‍ സ്നേഹിച്ചിടുബോഴും
കണ്ടിലെന്ന് നടിക്കുന്നു നീ
നിന്‍ നിഴലിനെ സ്നേഹിക്കാന്‍ പ്രേരിപ്പിക്കും പോലെ ...
അവള്‍: അരുത് നീ സ്നേഹിക്കരുത് ഈ നിഴലിനെ
അതൊരു കണ്കെട്ടുവിദ്യ മാത്രം
പ്രണയം പോലെ
ഇരുളില്‍ ഒരു കൂട്ടിനായി നീ തേടുമ്പോള്‍ അത് മറഞ്ഞിരിക്കും
ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി
അവന്‍: ജീവിതസാരധിയായി ഓര്‍മ്മകള്‍ മാറുമെങ്കില്‍
കണ്ടിട്ടും നീ മുഖം തിരിച്ച എന്‍ സ്നേഹമെന്ന സത്യത്തെ
സുക്ഷിക്കും ഞാന്‍ എന്നും എന്റെ മനസ്സില്‍
നിന്നില്‍ നിന്നുതിര്‍ന്ന നിഴലിനെ സ്നേഹിച്ച് കൊണ്ട്ട്
അവള്‍: കണ്ണീരിന്‍റെ നന്നവോടെ
പ്രണയത്തിന്‍റെ വേദനയോടെ
എന്റെ ഓര്‍മകളിലും എന്നും നീ കാണും
അവന്‍: തിരക്കിട്ട ജീവിതയാത്രയില്‍
പുതിയ ബന്ധങ്ങളും ബന്ധനങ്ങളും നിനകായ് കാത്തിരിക്കുമ്പോള്‍
പുഴ കടലില്‍ ചേര്‍ന്ന് ഒഴുകുന്ന പോലെ
കഴിഞ്ഞ ജന്മത്തിലെ പഴംകഥ പോലെ
എല്ലാം മറന്നിരിക്കും നീ
ഓര്‍ക്കുമെന്ന പ്രഹസന വാക്കുകള്‍ ആവര്ത്തികാതിരിക്കുക
അവള്‍: എല്ലാ തിരക്കുകളും ഒഴിഞ്ഞു
എല്ലാ ബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞു
ഒരു നാള്‍ ഞാന്‍ തിരിച്ച് നടക്കാന്‍ തുടങ്ങുമ്പോള്‍
ഓര്‍ക്കും ഞാന്‍ നിന്നെ
തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്ന ഒരു കനവായി
അവന്‍: അപ്പോഴും ....
തിരിച്ച് നടക്കാന്‍ നീ ആഗ്രഹിക്കുനതിന്നെ ആശ്രയിച്ചിരിക്കും
ഒരിക്കലെങ്കിലും എന്നെ ഓര്‍ക്കുന്നത്
അവള്‍: ഓര്‍ത്തെടുക്കുവാന്‍ പഠിച്ച് മറന്ന കവിതയോ
കേട്ട് മറന്ന കഥയോ
ആള്‍ക്കുട്ടത്തില്‍ കണ്ട ഒരു മുഖമോ അല്ല നീ
പകരം
ഒരു മറ നീക്കിയാല്‍ മനസ്സില്‍ തെളിഞ്ഞു കിടക്കുന്ന രൂപമാണ്
അവന്‍:മനസ്സില്‍ തെളിഞ്ഞു കിടക്കുന്ന രൂപം
കണ്ണാടി ചില്ല് പോലെ ഒരു മറ തീര്‍ക്കുമ്പോള്‍
കേള്‍ക്കുവാന്‍ ആകില നിനക്കെന്‍ വാക്കുകള്‍
പക്ഷെ
കാണാം നിനക്കെന്‍ കണ്ണുനീര്‍ അപ്പോഴും
അവള്‍:എന്നാല്‍.... അന്നും നീ അറിയില്ല
നിന്‍ കണ്ണുനീര്‍ പതിയുന്നതെന്‍ ഹൃദയത്തില്‍ എന്ന്
നിന്‍റെ കണ്ണുനീരിനോപ്പം ഒഴുകിയത് എന്‍റെ രക്തം എന്ന്
നിന്‍റെ വേദന എന്‍റെ മരണമെന്ന്
അവന്‍:എന്‍റെ കണ്ണുനീരിനോപ്പം നിന്റെ രക്തതാമൊഴുകിയെങ്കില്‍
എന്റെ വേദന നിന്റെ മരണമെങ്കില്‍
ഒരായിരം തവണ നീ പുനര്‍ജനിച്ചു
(തുടരും.....)
Monday, 5 December 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment