ഈ യാത്രയില്‍ തേടുന്നു ഞാന്‍
ഒരു സഹയാത്രികയ്ക്കായി
വിഫലമെന്നറിഞ്ഞു കൊണ്ട്
പ്രതീക്ഷകള്‍ മാത്രം ബാക്കി
പിന്നിട്ട പാതയില്‍ നഷ്ട-
ങ്ങള്‍ മാത്രമായി ബാക്കി
ഇടയ്ക്കെപ്പോഴോ നേട്ടമായി വീണു
കിട്ടിയ പ്രണയവും സൗഹൃദവും
ഉടമസ്ഥന്‍ വന്നപ്പോള്‍ തിരി-
ച്ചേല്പിക്കേണ്ടി വന്നു
അവിടെ തീരാദു:ഖം മാത്രം ബാക്കി
എല്ലാവരും ഓടുന്നു ലക്ഷൃങ്ങള്‍ തേടി
ഈ പാതയില്‍ വീണ്ടും
നിര്‍വികാരയായി ഞാന്‍ മാത്രം ബാക്കി
ഈ ജീവിതയാത്രയില്‍ ഒടുക്കം
സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും
മാത്രം ബാക്കി !!!!!
Thursday, 22 January 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment