പിരിയാനിനി നിമിഷങ്ങള്‍ മാത്രം ബാക്കി
ഈ വൈകിയ വേളയില്‍
യാത്ര ചൊല്ലുവാന്‍ വാക്കുകള്‍ പോലും
പരിമിതംപറയാതെ പോയ പ്രണയവും
അറിയാതെ പോയ മൗനവും
ഒരു തീരനോവായി മനസ്സില്‍
ഈ ഇരുണ്ട സായാഹ്നത്തില്‍
യാത്രാമൊഴി ചൊല്ലി പിരിയുന്ന തിരകള്‍ക്ക് മുന്നില്‍
ഞാനും നിയും
വിധിയുടെ പാവക്കൂത്തിലെ രണ്ട്ട് കളിപാവകളായി
ഈ അവസാനനിമിഷത്തില്‍
ഒന്ന് മാത്രമരിയാന്‍ മനസ്സു വീണ്ടും
നിരര്‍ത്ഥകം ആഗ്രഹിക്കുന്നു
നമുക്കിടെയിലെ അദൃശ്യമായ മതില്‍കെട്ട്
മനപൂര്‍വമോ യാദൃശ്ചികമോ
എന്‍റെയീ ചോദ്യവും മനസിലാക്കാതെ
ഉത്തരം നല്‍കാതെ
ഈ അരങ്ങില്‍ എന്നെ തനിച്ചാക്കി നീ നടന്നകലുന്നു
ഒരു വാക്കും മിണ്ടാതെ ....
Monday, 2 February 2009
Subscribe to:
Post Comments (Atom)
1 comment:
കൊള്ളാം കുട്ടിക്കുറുമ്പീ...ഇനിയും പോരട്ടെ...കടുത്ത പ്രണയ നൈരാശ്യത്തിലാനെന്നു തോന്നുന്നു..?എങ്ങും വിഷാദം മാത്രം...?നന്നായിരിക്കുന്നു...ഏഴുത്തില്‍ ഒരല്‍പം കൂടി ഒതുക്കം വരുത്താമെന്നു തോന്നുന്നു...വാക്കുകളുടെ ധാരാളിത്തം ഒഴിവാക്കുന്നത് നന്നാവും...
സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗ് സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാമോ...
Post a Comment