ഇന്നലെ പെയ്ത മഴയില്‍
ഒരുപാട് പേരുടെ കണ്ണ്-
നീര്‍ ഒലിച്ച് പോയിരിക്കാം
ഇന്നലെ കേട്ട ആ തേങ്ങല്‍
ഇടിമുഴക്കത്തില്‍
അലിഞ്ഞു ചേര്‍ന്നിരിക്കാം
മഴ പെയ്തു തീര്‍ന്ന മാനം
പോലെ ആ ഹൃദയങ്ങളും
തെളിഞ്ഞിരിക്കാം
എങ്കിലും കണക്കുക്കുട്ടലുകള്‍
തെറ്റിയ മനസ്സുകളില്‍
ഒരു ശുന്യത ഇപ്പോഴും
തളംകെട്ടി നില്‍ക്കുന്നുടാകാം
വീണ്ടും കാണുന്നു മിന്നല്‍പിണരുകള്‍
വീണ്ടും കേള്‍ക്കുന്നു ഇടിനാദം
അതാ ആ മനസ്സുകള്‍ വീണ്ടും
തകരുന്നു, മഴ പെയ്യുന്നു
Tuesday, 24 February 2009
Subscribe to:
Post Comments (Atom)
1 comment:
പെയ്തൊഴിഞ്ഞും വീണ്ടും കറുത്തും!
ഒരു തുടർ ക്കഥ!
ആശംസകൾ!!
Post a Comment