മുറ്റത്തുയര്‍ന്ന പന്തലും
അടക്കി പിടിച്ച വര്‍ത്തമാനങ്ങളും
ചന്ദനത്തിരി ഗന്ധവും
അകത്തളത്തില്‍ ഉയരുന്ന അലമുറയും
ജീവിതനൌകയില്‍ മദ്ധ്യേ
ചുഴിയില്‍ പെട്ട് മുങ്ങിപോയി
നിശ്ചലനായി കിടക്കുന്ന അച്ഛനും
ക്ഷണിക്കപെടാത്ത അതിഥിയായി മരണം
ഇനിയീ വീട്ടില്‍ അച്ഛനില്ല
ഓര്‍മ്മകള്‍ മാത്രം
ചിതയൊരുങ്ങി
അരങ്ങോഴിയാന്‍ തയ്യാറായി അച്ഛനും
അവസാനമായി തൊട്ടുവന്ദിക്കാന്‍ ചെന്ന മകളും
" അരുത് നീ തൊടരുത്
നിനക്ക് തീണ്ടായ്മ ആണ് "
മുത്തശ്ശിയോതി
ദൂരെ നിന്ന് മൌനമായി യാത്ര
ച്ചോല്ലേണ്ടി വന്ന നിസ്സഹായയായ മകള്‍
നിത്യനഷ്ടങ്ങളുടെയും തീവ്രദുഃഖങ്ങളുടെയും മുന്നില്‍പോലും
വിട്ടുവീഴ്ച ചെയ്യാത്ത ദുരാചാരങ്ങള്‍
തീണ്ടായ്മ
സ്ത്രീയുടെ നിത്യശാപം !!!!
Friday, 17 July 2009
Subscribe to:
Post Comments (Atom)
2 comments:
നേരിട്ട് കണ്ട ഒരു അനുഭവം ഇവിടെ കവിതയായി ജനിച്ചതാണെന്ന് ഞാന്‍ കരുതുന്നു.
മരണവീട്ടിലെ ആ തീണ്ടായ്മ കണ്ടപ്പോള്‍ മനസ്സില്‍ മുറിവേറ്റു എഴുതിയ കവിത ആയതു കൊണ്ട് തന്നെ അതിനു അതിന്റേതായ കാവ്യ ഭംഗിയും ഉണ്ട്......
വളരെ നന്നായിരിക്കുന്നു......
പിന്നെ ഒരു കാര്യം കൂടി.............
നാം ദുരാചാരമായി കരുതുന്ന പലതിനും പിന്നില്‍ ചില ശാസ്ത്ര സത്യങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ കരുതുന്നു.......... അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍......
അതുകൊണ്ട് തള്ളിക്കളയേണ്ട ദുരാചാരങ്ങളെ തള്ളിക്കളയുകയും..... ആചരിക്കേണ്‍ടവ ആചരിക്കുകയും വേണം എന്നാണു എന്റെ വിശ്വാസം ................
ഹൃദയ സ്പര്‍ശി ആണ് ഈ കവിത........... ഏറെ ഇഷ്ടായി...............
ഇനിയും കൂടുതല്‍ സൃഷ്ടികള്‍ ജനിക്കട്ടെ......
ആശംസകള്‍...........!!!!!!!!!!!
==================== മനീഷ്
ammu..... enikku orupadu ishtamayi ee kavitha,eniyum ezuthanam orupadu ,i ll b there always to read them
Post a Comment